ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു

Newsroom

20220701 121255

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ട്രാൻസ്ഫർ ടാർഗറ്റായ ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കുന്നതിന് യുണൈറ്റഡ് അടുത്തിരിക്കുക ആണെന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡ് അയാക്സ് നിരസിച്ചിരുന്നു. 50 മില്യണ് മേലെയുള്ള പുതിയ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിന് ഓഫർ ചെയ്യും. അയാക്സ് ട്രാൻസ്ഫർ ഫീയെ കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ് എന്നും ഫബ്രിസിയോ പറയുന്നു.

ലിസാൻഡ്രോ പ്രീമിയർ ലീഗിലേക്ക് തനിക്ക് പോകണം എന്ന് അയാക്സിനോട് പറഞ്ഞിട്ടുണ്ട്. ആഴ്സണലും രംഗത്ത് ഉണ്ടെങ്കിലും ടെൻ ഹാഗ് ഉള്ളത് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ ആകും ലിസാൻഡ്രോ വരുന്നത്. അർജന്റീനൻ താരം സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള താരമാണ്‌. 24കാരനായ താരം ഇപ്പോൾ അർജന്റീന ടീമിലെ സ്ഥിരാംഗമാണ്. 2019 മുതൽ താരം അയാക്സിനൊപ്പം ഉണ്ട്.

മലാസിയയെ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ സൈൻ ചെയ്തിട്ടുള്ളൂ. കൂടുതൽ താരങ്ങളെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട് എങ്കിലും ട്രാൻസ്ഫർ നീക്കങ്ങൾ വേഗത്തിൽ ആകുന്നില്ല.