ഇന്നലെ പ്രഖ്യാപിച്ച ഫിഫ ബെസ്റ്റ് അവാർഡിൽ മികച്ച താരത്തിനുള്ള വോട്ടിംഗിൽ സലാ മൂന്നാമതായാണ് വന്നത്. ആർ ആർക്കൊക്കെ വോട്ട് ചെയ്തു എന്ന് വ്യക്തമായപ്പോൾ ഈജിപ്ഷ്യൻ ഫുട്ബോൾ പ്രേമികൾക്ക് അത്ഭുതം തോന്നുന്ന വാർത്തയും അതിലുണ്ട്. ഈജിപ്തിന്റെ മുൻ പരിശീലകനായ ഹെക്ടർ കൂപ്പർ സലായ്ക്ക് മികച്ച താരത്തിനായുള്ള വോട്ട് ചെയ്തില്ല എന്നതാണ് ഈജിപ്ത് ആരാധകരെ നിരാശരാക്കുന്നത്.
മൂന്ന് താരങ്ങൾക്ക് വോട്ട് ചെയ്യാമെന്നിരിക്കെ അതിൽ ഒന്നെങ്കിലും സലായ്ക്ക് കൊടുക്കാമായിരുന്നു എന്നാണ് ഈജിപ്ത് ഫുട്ബോൾ നിരീക്ഷകരും പറയുന്നത്. ഹെക്ടർ കൂപ്പറിനെ ആദ്യ വോട്ട് തന്റെ രാജ്യക്കാരനായ മെസ്സിക്കാണ് പോയത്. രണ്ടാം വോട്ട് ഫിഫ ബെസ്റ്റിൽ ഒന്നാമത് എത്തിയ മോഡ്രിചിമനും. അവസാന വോട്ട് ലഭിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ആയിരുന്നു.
ഈജിപ്തിനെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പിൽ എത്തിച്ചതിൽ സലാ വലിയ പങ്കുവഹിച്ചിരുന്നു. തന്റെ കീഴിൽ സലാ നടത്തിയ പ്രകടനം വരെ ഹെക്ടർ കൂപ്പർ പരിഗണിച്ചില്ല എന്നാണ് സലാ ആരാധകരുടെ പരാതി.