2025–26 സീസണിന് ആവേശകരമായ തുടക്കം കുറിച്ച് ഈസ്റ്റ് ബംഗാൾ ഡ്യൂറൻഡ് കപ്പിൽ തകർപ്പൻ ജയം സ്വന്തമാക്കി. വിവേകാനന്ദ യുവഭാരതി ക്രീരംഗനിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ സൗത്ത് യുണൈറ്റഡ് എഫ്.സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ തകർത്തത്.

പുതിയ സൈനിംഗ് ബിപിൻ സിംഗ് 79-ാം മിനിറ്റിൽ മികച്ചൊരു ഗോളോടെ അരങ്ങേറ്റം ഗംഭീരമാക്കി. കൂടാതെ, അരങ്ങേറ്റക്കാരായ എഡ്മണ്ട് ലാൽറിൻഡിക, മുഹമ്മദ് റാഷിദ്, മാർത്താണ്ഡ് റെയ്‌ന എന്നിവരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. 12-ാം മിനിറ്റിൽ ലാൽചുങ്‌നുംഗ സ്കോറിംഗ് തുറന്നു. പിന്നാലെ, ലാൽറിൻഡിക നേടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് സൗൾ ക്രെസ്പോ ലീഡ് രണ്ടാക്കി.
മത്സരത്തിലുടനീളം ഈസ്റ്റ് ബംഗാൾ ആധിപത്യം പുലർത്തി.
പകരക്കാരായി ഇറങ്ങിയ ദിമിത്രിയോസ് ഡയമന്റാക്കോസ് (ഫ്രീകിക്ക്), മഹേഷ് നവോറെം (ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ട്) എന്നിവരുടെ അവസാന മിനിറ്റുകളിലെ ഗോളുകൾ ഈസ്റ്റ് ബംഗാളിന് വിജയം ഉറപ്പിച്ക്വ്ഹ് കൊടുത്തു.
ഗ്രൂപ്പ് ഘട്ടത്തിൽ ഇനി നമധാരി എഫ്.സിയുമായും (ഓഗസ്റ്റ് 6), ഇന്ത്യൻ എയർഫോഴ്സുമായും (ഓഗസ്റ്റ് 10) ആണ് ഈസ്റ്റ് ബംഗാളിന് കളിക്കേണ്ടത്.