ഡോർട്ട്മുണ്ട് അക്കാദമിയിൽ പരിശീലനം, ജർമ്മൻ യാത്രക്കൊരുങ്ങി റിയൽ കാശ്മീർ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടുമായി സഹകരിക്കാൻ റിയൽ കാശ്മീർ. കാശ്മീർ താഴ്വരയിൽ നിന്നും ഐ ലീഗിലെത്തുന്ന ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ക്ലബായ കാശ്മീർ എഫ്‌സി ഇന്ത്യൻ ഫുട്ബോളിലെ പുത്തൻ താരോദയങ്ങളിൽ ഒന്നാണ്. ജർമ്മനിയിൽ ഡോർട്ട്മുണ്ട് അക്കാദമിയിൽ പരിശീലനം നേടാൻ ഏറെ വൈകാതെ റിയൽ കാശ്മീർ തിരിക്കും. മൂന്നു വർഷം മുൻപാരംഭിച്ച റിയൽ കാശ്മീർ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ചാമ്പ്യന്മാരായി ഈ സീസണിൽ ഐലീഗിനുള്ള യോഗ്യത നേടിയിരുന്നു.

ഡൽഹിയുടെ ഹിന്ദുസ്ഥാൻ എഫ്‌സിയെ 3-2 പരാജയപ്പെടുത്തിയാണ് റിയൽ കാശ്മീർ ഐ ലീഗിലേക്കെത്തിയത്. ഏതൊരു ഫുട്ബോൾ ക്ലബ്ബിനെ പോലെയും ഡോർട്ട്മുണ്ടിനെ മാതൃകയാക്കാൻ തന്നെയാണ് റിയൽ കാശ്മീരിന്റെയും ആഗ്രഹം. ഡോർട്ട്മുണ്ടിന്റെ സിഗ്നൽ ഇടൂന പാർക്കും ജർമ്മൻ മ്യൂസിയവും താരങ്ങൾ സന്ദർശിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial