കൊൽക്കത്ത ഫുട്ബോൾ ലീഗ്; വെസ്റ്റ് ബംഗാൾ പോലീസിന് വീണ്ടും തോൽവി

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ വെസ്റ്റ് ബംഗാൾ പോലീസിന് വീണ്ടും തോൽവി. ഇന്ന് ആര്യനെ നേരിട്ട വെസ്റ്റ് ബംഗാൾ എതിരില്ലാത്ത നാലു ഗോളുകളക്കാണ് തോറ്റത്. അര്യൻസിനായി ഉജ്ജാൽ രണ്ട് ഗോളുകളും കുനാർ ഒരു ഗോളും നേടി. ഒരു ഗോൾ ഓൺ ഗോളായിരുന്നു. ജയത്തോടെ ആര്യൻ 13 പോയന്റുമായി ഏഴാം സ്ഥാനത്താണുള്ളത്. വെസ്റ്റ് ബംഗാൾ പോലീസ് ഇപ്പോൾ ലീഗിൽ അവസാനമാണ്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ പതചക്രയും റെയിൻബോയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഒരോ ഗോൾ വീതമാണ് അടിച്ചത്.

Previous articleമൊഹമ്മദൻസിനോടും തോറ്റു, ഈസ്റ്റ് ബംഗാളിന്റെ കഷ്ടകാലം തുടരുന്നു
Next articleഒടുവില്‍ ഇന്ത്യയുടെ പ്രതിരോധം ഭേദിച്ച് ഇംഗ്ലണ്ട്, 118 റണ്‍സ് ജയം