ഡച്ച് ലീഗ് ജൂൺ 19ന് പുനരാരംഭിക്കും

Newsroom

കൊറോണ വൈറസ് ബാധ രൂക്ഷമായ അവസ്ഥയിൽ ലോകത്തെ ഫുട്ബോൾ ആകെ നിർത്തിവെച്ചിരിക്കുകയാണ്. അതിനിടയിൽ പ്രതീക്ഷ നൽകുന്ന വാർത്തകളാണ് നെതർലന്റ്സിൽ നിന്ന് ലഭിക്കുന്നത്. ഡച്ച് ലീഗ് പുനരരാംഭിക്കുന്നതിനുള്ള തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂൺ 19ന് ലീഗ് പുനരാരംഭിക്കാൻ ആണ് അധികൃതരുടെ തീരുമാനം.

ഈ സീസണിൽ നടത്തേണ്ടതില്ല എന്ന ആവശ്യവുമായി കൂടുതൽ ഡച്ക്ഷ്ഹ് ക്ലബുകൾ രംഗത്ത് വരുന്നതിനിടയിൽ ആണ് തീയതി പ്രഖ്യാപിച്ച് ഡച്ച് ഫുട്ബോൾ അസോസിയേഷൻ രംഗം ശാന്തമാക്കിയത്. നേരത്തെ നിലവിലുള്ള ചാമ്പ്യന്മാരായ അയാക്സ് ഉൾപ്പെടെ പ്രധാന ക്ലബുകൾ എല്ലാം ലീഗ് ഉപേക്ഷിക്കണം എന്ന് പറഞ്ഞിരുന്നു. എന്നാൽ ലീഗ് പൂർത്തിയാക്കുക തന്നെ ചെയ്യും എന്നാണ് ഇപ്പോൾ ഔദ്യോഗികമായി ലീഗ് അധികൃതർ അറിയിച്ചത്.