കോവിഡ് -19 ദുരിതാശ്വാസത്തിനായി ലോകകപ്പ് ജേഴ്സി ലേലം ചെയ്ത് ജോസ് ബട്‌ലർ

കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള പണം കണ്ടെത്താൻ ലോകകപ്പ് ഫൈനലിൽ ധരിച്ച ജേഴ്സി ലേലം ചെയ്ത ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. ഏകദേശം 65000 പൗണ്ടിനാണ് ജോസ് ബട്ലറുടെ ജേഴ്സി ലേലത്തിൽ വിറ്റുപോയത്. 82 പേർ പങ്കെടുത്ത ലേലത്തിൽ ലഭിച്ച തുക ലണ്ടനിലെ റോയൽ ബ്രോംപ്ടൺ ആൻഡ് ഹാർഫീൽഡ് ഹോസ്പിറ്റലിൽ ജീവൻ രക്ഷ ഉപകരണങ്ങൾ വാങ്ങാൻ വേണ്ടി ചിലവഴിക്കും.

ഇത് തനിക്ക് വളരെ വേണ്ടപ്പെട്ട ജേഴ്സിയാണെന്നും എന്നാൽ ഇത്തരമൊരു അടിയന്തിര ഘട്ടത്തിൽ ഇത് നൽകുന്നത് മികച്ച തീരുമാനമാവുമെന്ന് ബട്ലർ പറഞ്ഞു. ഇംഗ്ലണ്ട് കിരീടം ചൂടിയ ഫൈനലിൽ കളിച്ച മുഴുവൻ താരങ്ങളുടെയും ഒപ്പോടുകൂടിയ ജേഴ്സിയാണ് താരം ഇ ബേ സൈറ്റിൽ ലേലത്തിലായി വെച്ചത്. ഫൈനലിൽ ജോസ് ബട്ലർ അർദ്ധ സെഞ്ചുറി നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.