ലോക്ക്ഡൗൺ ലംഘിച്ച് പാർക്കിൽ പരിശീലനം, മൗറീനോയ്ക്ക് താക്കീത്

കൊറോണ കാരണം ഇംഗ്ലണ്ട് മുഴുവൻ ലോക്ക് ഡൗണിൽ കഴിയണം എന്ന് നിർദ്ദേശം ഇരിക്കെ പാർക്കി സ്പർസ് താരങ്ങളുമൊത്ത് പരിശീലനം നടത്തിയ ജോസെ മൗറീനോയ്ക്ക് ക്ലബിന്റെ താക്കീത്. ഇന്നലെ ടോട്ടൻഹാമിലെ ഒരു പാർക്കിൽ ജോസെ മൗറീനീയും സ്പർസ് താരം എൻഡോംബെലെയും വേറെ രണ്ടു പേരും പരിശീലനം നടത്തുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്ലബ് താക്കീതുമായി എത്തിയത്.

ഇനി താരങ്ങളെയോ മൗറീനീയെയോ പരിശീലനം നടത്തുന്നതായോ നിയമം ലംഘിക്കുന്നതായോ കണ്ടാൽ കടുത്ത നടപടി തന്നെ ഉണ്ടാകും എന്ന് ക്ലബ് അറിയിച്ചു. മറ്റൊരു സ്ഥലത്ത് ടോട്ടൻഹാം താരങ്ങളായ എൻഡോംബെലെ, സാഞ്ചേസ് എന്നിവരും നിയമം ലംഘിച്ച് പുറത്ത് ഇറങ്ങുന്നതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവർക്കും ക്ലബ് നിർദ്ദേശം നൽകിയിട്ടുണ്ട്.