ക്വാർട്ടർ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും

20220829 213311

ഡൂറണ്ട് കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആർമി ഗ്രീൻ ടീമിനെ നേരിടും. കളി തത്സമയം സ്പോർട്സ് 18ലും വൂട്ട് ആപ്പിലും കാണാം.

ഇന്നത്തെ മത്സരത്തിൽ ആർമി ഗ്രീനെ പരാജയപ്പെടുത്തിയാൽ കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് കടക്കും. ഇപ്പോൾ ആർമി ഗ്രീൻ ഗ്രൂപ്പിൽ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്സ് നാലു പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് 7 പോയിന്റാകും. ഇന്നത്തെ ഉൾപ്പെടെ ആർമി ഗ്രീമിന് രണ്ട് മത്സരവും ബ്ലാസ്റ്റേഴ്സിന് ഒരു മത്സരവുമാണ് ബാക്കിയുള്ളത്.

കേരള ബ്ലാസ്റ്റേഴ്സ്

ആർമി ഗ്രീൻ അവസാന മത്സരത്തിൽ ഒഡീഷയെ ആണ് നേരിടേണ്ടത്. കേരള ബ്ലാസ്റ്റേഴ്സിനോട് തോൽക്കുകയും ഒഡീഷയോട് വിജയിക്കുകയും ചെയ്താലും ബ്ലാസ്റ്റേഴ്സിനും ആർമിക്കും 7 പോയിന്റ് ആകും. ഹെഡ് ടു ഹെഡ് ആണ് നോക്കുന്നത് എന്നത് കൊണ്ട് അങ്ങനെ വന്നാലും ബ്ലാസ്റ്റേഴ്സ് ആകും ക്വാർട്ടറിലേക്ക് കടക്കുക.

കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് ഇന്ന് ആ വിജയം ആവർത്തിക്കാൻ ആണ് ശ്രമിക്കുന്നത്.