ലൂസി ബ്രോൺസിനെ രജിസ്റ്റർ ചെയ്യാൻ ആവാതെ ബാഴ്‌സലോണ

Wasim Akram

Screenshot 20220830 233504 01

ബ്രോൺസിന്റെ പോർച്ചുഗീസ് പാസ്‌പോർട്ട് ഉപയോഗിച്ച് താരത്തെ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണ ശ്രമം

ബാഴ്‌സലോണ വനിതകൾക്ക് ഈ സീസണിൽ ടീമിൽ എത്തിച്ച ഇംഗ്ലണ്ട് താരം ലൂസി ബ്രോൺസിനെ രജിസ്റ്റർ ചെയ്യാൻ ആയില്ല. വനിത ലീഗും സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷനും യൂറോപ്യൻ യൂണിയനിൽ അല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ സംബന്ധിച്ച തർക്കം ആണ് താരത്തെ രജിസ്റ്റർ ചെയ്യാൻ ആവാത്തതിനു കാരണം. രജിസ്റ്റർ ചെയ്യാൻ പറ്റിയില്ലെങ്കിൽ ഇംഗ്ലീഷ് താരത്തിന് വനിത ലാ ലീഗയിലോ ചാമ്പ്യൻസ് ലീഗിലോ പങ്കെടുക്കാൻ ആവില്ല.

നിലവിൽ യൂറോപ്യൻ യൂണിയനിൽ നിന്നല്ലാത്ത രണ്ടു താരങ്ങളെ മാത്രം ടീമിൽ അനുവദിക്കു എന്ന നിലപാട് ആണ് അസോസിയേഷനു ഉള്ളത്. ഇതോടെ യൂറോപ്യൻ യൂണിയനിൽ നിന്നല്ലാത്ത 4 താരങ്ങൾ ടീമിലുള്ള ബാഴ്‌സലോണ വനിതകൾ പ്രതിസന്ധിയിൽ ആയി. ഇതാണ് യൂറോപ്യൻ യൂണിയൻ അംഗമല്ലാത്ത ബ്രിട്ടീഷ്(ഇംഗ്ലണ്ട്) താരമായ ലൂസി ബ്രോൺസിന് വിനയായത്. അതേസമയം ലൂസി ബ്രോൺസിന്റെ പോർച്ചുഗീസ് പാസ്‌പോർട്ട് ഉപയോഗിച്ച് താൽക്കാലികമായി എങ്കിലും താരത്തെ രജിസ്റ്റർ ചെയ്തു പ്രശ്നം പരിഹരിക്കാൻ ആണ് ബാഴ്‌സലോണ ശ്രമം.