ഡൂറണ്ട് കപ്പ്; ഒഗ്ബെചെക്ക് ഇരട്ട ഗോളുകൾ, ഹൈദരബാദ് ചെന്നൈയിനെ വീഴ്ത്തി

Img 20220826 192441

ഡൂറണ്ട് കപ്പ്; ഇന്ന് നടന്ന മത്സരത്തിൽ ഒഗ്ബെചെയുടെ മികവിൽ ഹൈദരബാദ് ചെന്നൈയിനെ പരാജയപ്പെടുത്തി. ഇന്ന് നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 3-1ന്റെ വിജയം ഹൈദരബാദ് സ്വന്തമാക്കി. ആദ്യ പകുതിയിൽ അനിരുദ്ധ് താപ നേടിയ ഗോളിൽ ചെന്നൈയിൻ ലീഡ് എടുക്കുകയും ആ ലീഡുമായി അവർക്ക് ആദ്യ പകുതി അവസാനിപ്പിക്കാനും ആയിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. 56ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ജാവോ വിക്ടർ ഹൈദരാബാദിന് സമനില നൽകി. പിന്നീട് ഒഗ്ബെചെയുടെ ഇരട്ട ഗോളുകൾ വന്നു. 64ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. 74ആം മിനുട്ടിലും കൂടെ ഒഗ്ബെചെ ഗോൾ അടിച്ചപ്പോൾ വിജയം ഹൈദരബാദിന്റേതായി.

രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റുമായി ഹൈദരാബാദ് ആണ് ഗ്രൂപ്പ് സിയിൽ ഒന്നാമത് ഉള്ളത്. ഒരു പോയ്ന്റ് മാത്രമുള്ള ചെന്നൈയിൻ നാലാം സ്ഥാനത്താണ്.