അലക്‌സാണ്ടർ ഇസാക് ന്യൂകാസിലിൽ

Img 20220826 193347

സ്വീഡിഷ് താരം അലക്‌സാണ്ടർ ഇസാക്ക് ഇനി ന്യൂകാസിൽ ജേഴ്‌സയിൽ. താരത്തിനെ സോസിഡാഡീൽ നിന്നും ടീമിൽ എത്തിച്ചതായി ന്യൂകാസിലിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. അറുപത്തഞ്ചു മില്യൺ യൂറോയുടെ കൈമാറ്റ തുകക്കൊപ്പം അഞ്ച് മില്യൺ ആഡ് – ഓണുകളും ഡീലിൽ ചേർത്തിട്ടുണ്ട്. ഇരു ടീമുകൾക്കും ഇത് റെക്കോർഡ് തുകയാണ്. ആറു വർഷത്തേക്കാണ് മുന്നേറ്റ താരം ന്യൂകാലിസിൽ കരാർ ഒപ്പിട്ടിരിക്കുന്നത്

20220826 190837.

ഡോർട്മുണ്ടിൽ നിന്നും 2019ൽ സോസിഡാഡിലേക്ക് എത്തിയ ഇസാക് നൂറ്റിമുപ്പതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. നാല്പതോളം ഗോളുകളും സ്വന്തം പേരിൽ കുറിക്കാൻ ആയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും പ്രതിഭാധനരായ യുവ താരങ്ങളിൽ ഒരാളായാണ് ഇരുപത്തിരണ്ടുകാരനെ കാണുന്നത്. അതേ സമയം ക്യാപ്റ്റൻ ഒയർസബാൽ പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തിൽ മറ്റൊരു താരത്തെ മുന്നേത്തിലേക്ക് എത്തിക്കാൻ സോസിഡാഡ് ശ്രമിച്ചേക്കും. പുതിയ താരം അലി ചോയും ഇസാക്കിന്റെ വിടവ് നികത്താൻ പോന്ന താരമാണ്. ഇസാക്കിന്റെ വരവ് ന്യൂകാസിൽ മുന്നേറ്റത്തെ ശക്തിപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല.