ഏഷ്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ആയ ഡ്യൂറാൻഡ് കപ്പ് അടുത്ത അഞ്ച് വർഷവും കൊൽക്കത്തയിൽ തന്നെ നടക്കുമെന്ന് ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് ചീഫ് ലെഫ്റ്റനന്റ് ജനറൽ കെ കെ റെപ്സ്വാൾ അറിയിച്ചു. ടൂർണമെന്റിന്റെ 130 -ാമത് എഡിഷൻ ഞായറാഴ്ച മുതൽ കൊൽക്കത്തയിൽ നടക്കാൻ ഇരിക്കെ ആണ്. അതിനു മുന്നോടിയായ വാർത്ത സമ്മേളനത്തിൽ ആണ് ടൂർണമെന്റ് ഇനി കൊൽക്കത്തയിലാകും നടക്കുക എന്ന് അധികൃതർ അറിയിച്ചത്.
2019ൽ ആണ് ടൂർണമെന്റ് സ്ഥിരമായി നടന്നു കൊണ്ടിരുന്ന ന്യൂഡൽഹിയിൽ നിന്ന് മാറി കൊൽക്കത്തയിലേക്ക് എത്തിയത്. “കഴിഞ്ഞ തവണ കൊൽക്കത്തയിൽ ടൂർണമെന്റ് നടത്തിയപ്പോൾ ഉള്ള പ്രതികരണം ഞങ്ങളെ അതിശയിപ്പിച്ചു, അതിനാലാൺ അടുത്ത അഞ്ച് വർഷത്തേക്ക് ടൂർണമെന്റ് ഇവിടെ നടത്താൻ കമ്മിറ്റി തീരുമാനിച്ചത്,” ഡ്യുറാൻഡ് കപ്പിന്റെ ചെയർമാൻ കൂടിയായ റിപ്സ്വാൾ പറഞ്ഞു.