മിർഷാദിന് ഈസ്റ്റ് ബംഗാളിൽ പുതിയ കരാർ

Img 20210903 133531

മലയാളി ഗോൾ കീപ്പറായ മിർഷാദ് കൊൽക്കത്തയിൽ തുടരും. താരം ഈസ്റ്റ് ബംഗാളുമായി പുതിയ കരാർ ഒപ്പുവെച്ചു. 2017 മുതൽ ഈസ്റ്റ് ബംഗാളിന് ഒപ്പം തന്നെയുള്ള താരമാണ് മിർഷാദ്. മുമ്പ് ഗോകുലത്തിന്റെ ആദ്യ സീസണിൽ ഗോകുലം എഫ് സിക്ക് ഒപ്പവും മിർഷാദ് ഉണ്ടായിരുന്നു. ഈസ്റ്റ് ബംഗാൾ ആരാധകരുടെ വിശ്വാസം നേടിയെടുത്ത മിർഷാദ് ഈസ്റ്റ് ബംഗാളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. കഴിഞ്ഞ സീസണിൽ താരം ഐ എസ് എല്ലിൽ അരങ്ങേറ്റം നടത്തിയിരുന്നു.

കാസർഗോഡ് ബംഗളം സ്വദേശിയാണ് മിർഷാദ്. മുൻ സംസ്ഥാന അണ്ടർ 21 ടീമിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഗോവൻ ക്ലബായ ബർദേഴ്സ് എഫ് സിയിലും താരം കളിച്ചിട്ടുണ്ട്.

Previous articleഡ്യൂറണ്ട് കപ്പ് അടുത്ത അഞ്ചു വർഷവും കൊൽക്കത്തയിൽ തന്നെ നടക്കും
Next articleരണ്ട് യുവ മലയാളി താരങ്ങളുമായി എഫ് സി ഗോവയുടെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡ്