ഡ്യൂറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങൾ തീരുമാനമായി

Img 20210901 233445

ഈ ആഴ്ച ആരംഭിക്കുന്ന ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റേഴ സ്ക്വാഡിൽ നാലു വിദേശ താരങ്ങൾ ഉണ്ടാകും. സെപോവിച്, ലൂണ, ജോർഗെ പെരേര, ഇന്നലെ സൈൻ ചെയ്ത ചെഞ്ചോ എന്നിവർ ആകും കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനൊപ്പം ഡ്യൂറണ്ട് കപ്പിൽ ഉണ്ടാവുക. ജോർഗെ പെരേരയും ചെഞ്ചോയും നേരിട്ട് കൊൽക്കത്തയിലേക്ക് എത്തുകയാണ് ചെയ്യുക. ലൂണയും സെപോവിചും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അവസാന രണ്ട് ആഴ്ചകളോളമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡ് ക്ലബ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ക്ലബ് ചരിത്രത്തിലെ ആദ്യ കിരീടം ആണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിലൂടെ ലക്ഷ്യം വെക്കുന്നത്.

Previous article“സമ്മർദ്ദം ഇംഗ്ലണ്ടിനാണ്” – രവി ശാസ്ത്രി
Next articleസെംബോയ് ഹാവോകിപ് ഇനി ഈസ്റ്റ് ബംഗാളിൽ