സെംബോയ് ഹാവോകിപ് ഇനി ഈസ്റ്റ് ബംഗാളിൽ

20210901 234349

28കാരനായ സെമ്പോയ് ഹാവോകിപ് ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും. താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി ഈസ്റ്റ് ബംഗാൾ അറിയിച്ചു. സ്ട്രൈക്കർ അവസാനമായി ബെംഗളൂരു എഫ് സിക്ക് വേണ്ടിയാണ് കളിച്ചത്. അവസാനമായി നാലു വർഷമായി ഹാവോകിപ് ബെംഗളൂരു എഫ് സിക്ക് ഒപ്പം ആയിരുന്നു കളിച്ചത്. എങ്കിലും താരത്തിന് ഒരിക്കലും ബെംഗളൂരു എഫ് സിയിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നില്ല. മുമ്പ് ലോണ താരം ഈസ്റ്റ് ബംഗാളിൽ കളിച്ചിട്ടുണ്ട്.

മണിപ്പൂരി സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലും കളിച്ചിട്ടുണ്ട്. എഫ് സി ഗോവയ്ക്കു വേണ്ടിയും ഹാവോകിപ്പ് ഇറങ്ങിയിട്ടുണ്ട്.

Previous articleഡ്യൂറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങൾ തീരുമാനമായി
Next articleഇന്ത്യ – അഫ്ഗാൻ പരമ്പരക്ക് താലിബാൻ സമ്മതം മൂളി