മെസ്സി ലാലിഗ വിട്ടത് വേദനിപ്പിക്കുന്നു എന്ന് തെബാസ്

മെസ്സി ലാലിഗ വിട്ടതിൽ പ്രശ്നമില്ല എന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞ ലാലിഗ പ്രസിഡന്റ് ഇപ്പോൾ മെസ്സി വിട്ടത് തന്നെ വേദനിപ്പിക്കുന്നു എന്ന് പറഞ്ഞു. മെസ്സി ബാഴ്സലോണ വിട്ടത് വേദന തരുന്നു. മെസ്സിയെ താൻ എക്കാലത്തെയും മികച്ച ഫുട്ബോളറായാണ് കണക്കാക്കുന്നത്. തെബാസ് പറഞ്ഞു. മെസ്സിയെ ബാഴ്സലോണക്ക് നിലനിർത്താമായിരുന്നു. അതിനുള്ള വഴി ലാലിഗ ബാഴ്സക്ക് നൽകിയതാണ്. എന്നാൽ അവർ അതിന് തയ്യാറായില്ല എന്ന് തെബാസ് പറഞ്ഞു.

ബാഴ്സലോണയിൽ നിന്നും ലാലിഗയിൽ നിന്നും മെസ്സി ഇതിനേക്കാൾ നല്ല വിടവാങ്ങൽ അർഹിച്ചിരുന്നു എന്നും തെബാസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച മെസ്സി പോയാലും ലാലിഗയ്ക്ക് ഒരു പ്രശ്നവും ഇല്ല എന്നും മെസ്സി പോയാലും വിനീഷ്യസിനെ പോലുള്ള താരങ്ങൾ ലാലിഗയിൽ ഉണ്ട് എന്നും തെബാസ് പറഞ്ഞിരുന്നു.