കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറണ്ട് കപ്പിൽ ബെംഗളൂരു യുണൈറ്റഡ് മത്സരം കളിക്കാതെ തന്നെ സെമി ഫൈനലിൽ. ക്വാർട്ടറിൽ ആർമി റെഡിനെ ആയിരുന്നു ബെംഗളൂരു യുണൈറ്റഡ് നേരിടേണ്ടിയിരുന്നത്. എന്നാൽ അവസാനം നടത്തിയ പരിശോധനയിൽ ആർമി റെഡ് താരങ്ങൾക്ക് ഇടയിൽ കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത് ആണ് പ്രശ്നനായത്. ടീമംഗങ്ങൾക്ക് കൊറോണ പോസിറ്റീവ് ആയതോടെ ടൂർണമെന്റിൽ നിന്ന് പിന്മാറാൻ ആർമി റെഡ് തീരുമാനിച്ചു. ഇതോടെ എതിരാളികളായ ബെംഗളൂരു യുണൈറ്റഡിനെ സെമിയിലേക്ക് പ്രവേശിപ്പിക്കാൻ ടൂർണമെന്റ് അധികൃതർ തീരുമാനിക്കുക ആയിരുന്നു.