ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ലൈനപ്പ് ആയി, ഗോകുലം കേരളക്ക് ഈസ്റ്റ് ബംഗാൾ എതിരാളികൾ

Newsroom

2023 ഡ്യൂറണ്ട് കപ്പിന്റെ ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി. കേരള ക്ലബായ ഗോകുലം കേരളക്ക് കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാൾ ആകും ക്വാർട്ടർ ഫൈനലിലെ എതിരാളികൾ. ഓഗസ്റ്റ് 24-ന് വൈകുന്നേരം 6:00 മണിക്ക് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ആർമി റെഡ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി കൊമ്പുകോർക്കും. ഗുവാഹത്തിയിലായിരിക്കും ഈ മത്സരം.

20230822 000939

ആഗസ്റ്റ് 25 ന് കൊൽക്കത്ത നഗരത്തിൽ വെച്ചാകും ഈസ്റ്റ് ബംഗാൾ എഫ്‌സി ഗോകുലം കേരളയെ നേരിടുക. എഫ്‌സി ഗോവയും ചെന്നൈയിൻ എഫ്‌സിയും 26-ന് വൈകുന്നേരം 6:00 മണിക്ക് ഗുവാഹത്തിയിൽ ഏറ്റുമുട്ടും. മുംബൈ സിറ്റി എഫ്‌സിയും മോഹൻ ബഗാൻ എസ്‌ജിയും 27 ന് വൈകുന്നേരം 6:00 ന് കൊൽക്കത്തയിലും ഏറ്റുമുട്ടും. ഇതാകും ക്വാർട്ടറിലെ ഏവരും ഉറ്റു നോക്കുന്ന പോരാട്ടം.

ഫിക്സ്ചർ;

• Army Red ⚔️ NorthEast United FC
🗓️ 24th ⏲️ 6:00 PM 🏟️ Guwahati

• East Bengal FC ⚔️ Gokulam Kerala
🗓️ 25th ⏲️ 6:00PM 🏟️ Kolkata

• FC Goa ⚔️ Chennaiyin FC
🗓️ 26th ⏲️ 6:00 PM 🏟️ Guwahati

• Mumbai City FC ⚔️ Mohun Bagan SG
🗓️ 27th ⏲️ 6:00 PM 🏟️ Kolkata