130ആമത് ഡ്യൂറണ്ട് കപ്പിന്റെ ഗ്രൂപ്പുകൾ തീരുമാനമായി. കേരളത്തിലെ രണ്ടു ക്ലബുകളും ശക്തമായ ഗ്രൂപ്പുകളിലാണ് ഉള്ളത്. 16 ടീമുകളാണ് ഇത്തവണ ഡൂറണ്ട് കപ്പിൽ കളിക്കുന്നത്. ഇവർ നാലു ഗ്രൂപ്പുകളിലായാകും ഏറ്റുമുട്ടുക. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ ആണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ബെംഗളൂരു എഫ് സി, ഇന്ത്യൻ നേവി, ഡെൽഹി എഫ് സി എന്നിവരാണ് ഉള്ളത്.
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയുടെ ഗ്രൂപ്പിൽ ഐ എസ് എൽ ക്ലബായ ഹൈദരബാദ് എഫ് സിയും ആർമി റെഡും ആസാം റൈഫിൾസ് എഫ് സിയുമാണ് ഉള്ളത്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളവർ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും.
മൊഹമ്മദൻസ്, സുദേവ, ഗോകുലം കേരള എന്നീ ഐലീഗ് ക്ലബുകളും, ബെംഗളൂരു എഫ് സി, ഹൈദരാബാദ് എഫ് സി, ജംഷദ്പൂർ എഫ് സി, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ഐ എസ് എൽ ക്ലബുകളും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ബെംഗളൂരു യുണൈറ്റഡ്, ഡെൽഹി എഫ് സി എന്നീ ടീമുകളും ഒപ്പം ഇന്ത്യൻ ആർമിയുടെ ടീമുകളും ടൂർണമെന്റിനുണ്ട്.
അടുത്ത മാസം കൊൽക്കത്തയിൽ വെച്ച് ആണ് ടൂർണമെന്റ് നടക്കുന്നത്.സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 3 വരെയാകും ടൂർണമെന്റ് നടക്കുക. ബയോ ബബിളിൽ ആകും ടൂർണമെന്റ് നടക്കുക. 2019ൽ ടൂർണമെന്റ് നടന്നപ്പോൾ മോഹൻ ബഗാനെ ഫൈനലിൽ വീഴ്ത്തിയാണ് ഗോകുലം കേരള കിരീടത്തിൽ മുത്തമിട്ടത്.
GROUP A :
Mohammedan SC, CRPF FC, IAF FC, Bengaluru United FC
GROUP B :
Jamshedpur FC, FC Goa, Sudeva Delhi FC, Army Green
Group C:
Delhi FC, Kerala Blasters FC, Bengaluru FC, Indian Navy FC
GROUP D:
Gokulam Kerala FC, Hyderabad FC, Army Red, Assam Rifles FC