ഡ്യൂറണ്ട് കപ്പിനായുള്ള ബെംഗളൂരു എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 23 08 03 19 49 22 099
Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സി ഡ്യൂറണ്ട് കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14-ന് ഇന്ത്യൻ എയർഫോഴ്‌സ് എഫ്‌ടിക്കെതിരായ പോരാട്ടത്തോടെ ആണ് ബെംഗളൂരുവിന്റെ ഡൂറണ്ട് കപ്പ് ആരംഭിക്കുന്നത്. 28 അംഗ ടീമിനെ ആണ് നിലവിലെ ചാമ്പ്യനായ് ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചത്. റിസർവ്സ് ഹെഡ് കോച്ച് ബിബിയാനോ ഫെർണാണ്ടസ് ആകും ടീമിനെ പരിശീലിപ്പിക്കുക.മലയാളി യുവതാരം റാഷിദ് സി കെ സ്ക്വാഡിൽ ഉണ്ട്.

ബെംഗളൂരു 23 08 03 19 49 05 881

“ഡുറാൻഡ് കപ്പ് ഒരു അഭിമാനകരമായ ടൂർണമെന്റാണ്, ഞങ്ങൾ നിലവിലെ ചാമ്പ്യന്മാരാണ് എന്നത് ഈ കളിക്കാർക്ക് അവിടെ പോയി അവരുടെ പരമാവധി ചെയ്യാൻ പ്രചോദനം നൽകുന്നു.” ബെംഗളൂരു എഫ്‌സി ബി ഹെഡ് കോച്ച് ബിബിയാനോ ഫെർണാണ്ടസ് പറഞ്ഞു.

കഴിഞ്ഞ ഫൈനലിൽ മുംബൈ സിറ്റി എഫ്‌സിയെ 2-1ന് തോൽപ്പിച്ച് ആയിരുന്നു ബെംഗളൂരു ഡ്യൂറാൻഡ് കപ്പ് കിരീടമുയർത്തിയത്. ഗ്രൂപ്പ് സിയിൽ ഇന്ത്യൻ എയർഫോഴ്‌സ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഗോകുലം കേരള എഫ്‌സി എന്നിവയ്‌ക്കൊപ്പം ആണ് അവർ ഇടം നേടിയത്. ഗ്രൂപ്പ് സിയിലുള്ള ബെംഗളൂരു ഓഗസ്റ്റ് 18-ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെയും ഓഗസ്റ്റ് 22-ന് ഗോകുലം കേരള എഫ്‌സിയെയും നേരിടും.

Bengaluru FC squad:

Goalkeepers: Amrit Gope, Vikram Singh, Sahil Poonia

Defenders: Haobam Ricky Meetei, Clarence Savio Fernandes, Surajkumar Singh Ngangbam, Thokchom Malemngamba Singh, Robin Yadav, Parag Shrivas, Felixson Conny Fernandes, Shankar Sampingiraj, Chingambam Shivaldo Singh

Midfielders: Lalremtluanga Fanai, Shreyas Ketkar, Bekey Oram, Amay Morajkar, Vinith Venkatesh, Harsh Patre, F. Lalhmingchhuanga, Rashid CK

Strikers: Edmund Lalrindika, Monirul Molla, Ashish Jha, Ankith Padmanabhan, Satendra Singh, Lalpekhlua, Salam Johnson Singh, Shashwat Panwar