ഡ്യൂറണ്ട് കപ്പ്; എ ടി കെയെ തളച്ച് ഇന്ത്യൻ നേവിയുടെ മലയാളിപ്പട

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡ്യൂറണ്ട് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ നേവി എ ടി കെ കൊൽക്കത്ത റിസേർവ്സിനെ സമനിലയിൽ പിടിച്ചു. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. 7 മലയാളി താരങ്ങളുമായി ഇറങ്ങിയ ഇന്ത്യൻ കളിയിൽ ഉടനീളം മികച്ചു നിന്നെങ്കിലും വിജയം സ്വന്തമാക്കാൻ ആയിരുന്നില്ല. കളിയുടെ ആദ്യ പകുതിൽ ഹരികൃഷണയിലൂടെ ആയിരുന്നു നേവിയുടെ ഗോൾ. പക്ഷെ ഡിഫൻസിലെ പിഴവ് നേവിയെ വിജയത്തിൽ നിന്ന് തടഞ്ഞു. 88ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു എ ടി കെ സമനില പിടിച്ചത്. പ്രബീർ ദാസാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.