റൊണാൾഡോയെ മറികടന്ന് യൂറോപ്പിലെ ഏറ്റവും മികച്ച ഗോളുമായി ലയണൽ മെസ്സി

- Advertisement -

യുവേഫയുടെ ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളായി ലയണൽ മെസ്സിയുടെ ഗോൾ തിരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ വോട്ടെടുപ്പിലൂടെയാണ് മെസ്സിയുടെ ഗോളിനെ തിരഞ്ഞെടുത്തത്. യുവേഫ നടത്തിയ വിവിധ ടൂർണമെന്റുകളിൽ പിറന്ന ഗോളുകളിൽ നിന്നാണ് 10 ഗോളുകൾ തിരഞ്ഞെടുത്തിരിന്നത്.

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനെതിരെ നേടിയ മനോഹര ഫ്രീകിക്കാണ് മെസ്സിയെ ഈ നേട്ടതിന് അർഹനാക്കിയത്. മെസ്സിക്ക് പുറമേ യുവന്റസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളും ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ നേടിയ വോളി ഗോളാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. യുണൈറ്റഡിനെതിരായ റൊണാൾഡോയുടെ ഗോൾ, സ്പോർടിംഗിനായി നാനി നേടിയ ഗോൾ, ടോട്ടൻഹാമിനെതിരെ റാകിറ്റിച് നേടിയ ഗോൾ എന്നിവയെയെല്ലാം പിന്തള്ളിയാണ് ചാമ്പ്യൻസ് ലീഗിലെ ലയണൽ മെസ്സി വണ്ടറിനെ ആരാധകർ തിരഞ്ഞെടുത്തത്.

Advertisement