ബുണ്ടസ്ലീഗയിൽ ഡോർട്മുണ്ട് ഒന്നാം സ്ഥാനത്ത്, കിരീടം ഒരു ജയം മാത്രം അകലെ

Newsroom

Picsart 23 05 21 22 55 03 690
Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ്ലീഗയിലെ ബയേണിന്റെ ഒരു ദശകത്തിനു മേലെയായുള്ള ആധിപത്യത്തിന് അവസാനമാകുന്നു. ഇന്ന് ബൊറൂസിയ ഡോർട്മുണ്ട് ഓഗ്സ്ബർഗിനെ തോൽപ്പിച്ചതോടെ ഡോർട്മുണ്ട് ബയണെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ലീഗിൽ ഒരു മത്സരം മാത്രം ശേഷിക്കെ ആണ് ഡോർട്മുണ്ട് ഒന്നാമത് എത്തിയത്. ഇന്നലെ ബയേൺ ലെപ്സിഗിനോട് തോറ്റതോടെയാണ് കാര്യങ്ങൾ മാറിമറഞ്ഞത്.

Picsart 23 05 21 22 55 49 897

ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഡോർട്മുണ്ടിന്റെ വിജയം. തുടക്കത്തിൽ 38ആം മിനുട്ടിൽ ഫെലിക്സ് ഉദൊകയി ചുവപ്പ് കണ്ടതോടെ ഓഗ്സ്ബർഗ് 10 പേരായി ചുരുങ്ങി. ഇത് ഡോർട്മുണ്ടിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു‌. 59ആം മിനുട്ടിൽ ഹാളറിലൂടെ ഡോർട്മുണ്ട് മുന്നിൽ എത്തി. 84ആം മിനുട്ടിൽ ഹാളർ തന്നെ ലീഡ് ഇരട്ടിയാക്കി. ഇതിനു പിന്നാലെ ബ്രാൻഡ്റ്റ് മൂന്നാം ഗോളും നേടി. ഇതോടെ വിജയവും ഉറപ്പായി.

33 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഡോർട്മുണ്ടിന് 70 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള ബയേണ് 68 പോയിന്റും. അവസാന മത്സരത്തിൽ മൈൻസിനെ ആണ് ഡോർട്മുണ്ട് നേരിടുക. അതും ഡോർട്മുണ്ടിന്റെ ഹോം ഗ്രൗണ്ടിൽ. ബയേണ് അവസാന മത്സരത്തിൽ എവേ ഗ്രൗണ്ടിൽ കൊളോനെയെ നേരിടണം. 2011-12 സീസണിലാണ് അവസാനം ഡോർട്മുണ്ട് ബുണ്ടസ് ലീഗ നേടിയത്.