വിരമിച്ച ലണ്ടൺ ഡൊണോവൻ വീണ്ടും കളത്തിൽ

newsdesk

അമേരിക്കൻ ഫുട്ബോൾ താരം ലണ്ടൺ ഡൊണോവൻ വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും കളത്തിൽ. മെക്സിക്കൻ ടീമായ ക്ലബ് ലിയോണാണ് ഡൊണൊവനെ സൈൻ ചെയ്തിരിക്കുന്നത്. ഇന്നലെ ട്വിറ്ററിലൂടെ മെക്സിക്കൻ ക്ലബ് തന്നെയാണ് ഡൊണോവന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചത്.

2014ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ഡൊണൊവൻ 2016ലും വിരമിക്കൽ അവസാനിപ്പിച്ച് ഗാലക്സി ക്ലബിനു വേണ്ടി കളിക്കാൻ എത്തിയിരുന്നു‌. ബയേൺ മ്യൂണിച്ച്, എവർട്ടൺ എന്നീ ക്ലബുകൾക്ക് വേണ്ടി ഡൊണൊവൻ മുമ്പ് കളിച്ചിട്ടുണ്ട്. അമേരിക്കയ്ക്കായി 150ൽ അധികം മത്സരങ്ങളും ഡൊണൊവൻ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial