അരിമ്പ്ര നെഹ്റു യൂത്ത് ക്ലബ്ബ് അജയ്യർ – മലപ്പുറം ജില്ലാ ലീഗ് ഫുട്ബോൾ ജേതാക്കൾ

- Advertisement -

കൊണ്ടോട്ടി:അരീക്കോട് സുല്ലമുസ്സലാം കോളേജിൽ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നു വന്നിരുന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഡി – ഡിവിഷൻ ഫുട്ബോൾ ലീഗിൽ ഒരു പരാജയം പോലുമറിയാതെ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും രണ്ട് സമനിലകളുമായി പതിനൊന്ന് പോയിന്റുകളോടെയാണ് അരിമ്പ്ര നെഹ്റു യൂത്ത് ക്ലബ്ബ് ജേതാക്കളായത്.തങ്ങളുടെ ആദ്യ മത്സരത്തിൽ അരീക്കോട് സ്പോർട്സ് ക്ലബ്ബിനെ 3-0 നും രണ്ടാം മത്സരത്തിൽ എ.എം.സി പൂക്കോട്ടൂരിനെ 2-1 നും പരാജയപ്പെടുത്തിയ അരിമ്പ്ര മൂന്നും നാലും മത്സരങ്ങളിൽ യഥാക്രമം മയൂര തിരൂരുമായും ജിഗ്രാ വാഴക്കാടുമായും 1-1 സ്കോറിലവസാനിച്ച സമനിലക്കൾ കൊണ്ട് തൃപ്തിപ്പെട്ടെങ്കിലും ഇന്ന് നടന്ന ടൂർണ്ണമെന്റിലെ അവസാന മത്സരത്തിൽ വൈ.എസ്.സി എടരിക്കോടിനെ 4-1ന് മലർത്തിയടിച്ചതോടെ ജിഗ്ര വാഴക്കാടിനെ ഒരു പോയിന്റിന് പിറകിലാക്കി അവർ ലീഗ് ജേതാക്കളാകുകയും അടുത്ത വർഷത്തെ സി.ഡിവിഷൻ ലീഗ്‌ ബർത്ത് സമ്പാദിക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയും ഒരു പരാജയവുമായി പത്ത് പോയിന്റ് നേടിയ ജിഗ്രാ വാഴാക്കാടാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാർ

ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക റയിൽവേ ഗോൾകീപ്പർ ജസീർ മുഹമ്മദ്, നിരവധി യൂണിവേഴ്സിറ്റി, സംസ്ഥാന താരങ്ങൾ എല്ലാം തങ്ങളുടെ ഔദ്യോഗിക ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ച ക്ലബ്ബാണ് അരിമ്പ്ര നെഹ്റു യൂത്ത് ക്ലബ്ബ്.

Advertisement