ഡി മരിയയുടെ ഗോളിൽ അർജന്റീനയ്ക്ക് വിജയം

Newsroom

ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തി. ഇന്ന് മായാമിയിൽ വച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജൻറീന വിജയം. കോപ്പ അമേരിക്കക്കുള്ള ഒരുക്കമായാണ് ഈ മത്സരം നടക്കുന്നത്. അഞ്ചു മാസത്തിനുശേഷം ലയണൽ മെസ്സി അർജൻറീക്ക് വേണ്ടി കളിച്ച മത്സരമായിരുന്നു ഇത്. രണ്ടാം പകുതിയിൽ മാത്രമാണ് ലയണൽ മെസ്സി കളത്തിൽ എത്തിയത്. ഇതിന് മുമ്പ് തന്നെ ഗോൾ പിറന്നിരുന്നു.

അർജന്റീന 24 06 10 07 20 31 129

മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ ഡി മറിയയാണ് അർജൻറീനക്കായി ഗോൾ നേടിയത്. ക്രിസ്റ്റ്യൻ റൊമേരോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഈ ഗോളിന് മറുപടിയൊന്നും പറയാൻ ഇക്വഡോറിന് ആയില്ല.

ഇനി ജൂൺ 15ന് ഗ്വട്ടമാലക്ക് എതിരെയാണ് അർജൻറീനയുടെ അടുത്ത മത്സരം. അത് കഴിഞ്ഞ് കോപ്പ അമേരിക്കയിലേക്ക്. കോപ്പ അമേരിക്കയിൽ ഇരുപതാം തീയതി കാനഡക്കെതിരെ ഉദ്ഘാടന മത്സരം കളിക്കുന്ന ടീമാണ് അർജൻറീന.