ലോകകപ്പ് ഹീറോ ധീരജ് സിംഗ് ഇനി സ്കോട്ട്‌ലൻഡ് ക്ലബിൽ

- Advertisement -

അണ്ടർ പതിനേഴ് ലോകകപ്പിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ താരം ധീരജ് സിംഗ് ഇനി മുതൽ സ്കോട്ടിഷ് ക്ലബായ മതർവെല്ല് എഫ് സിയിൽ. താരം ഇന്ന് സ്കോട്ലൻഡിലേക്ക് തിരിക്കും. കഴിഞ്ഞ ഒരു മാസമായി കേരള ബ്ലാസ്റ്റേഴ്സിൽ പരിശീലനം നടത്തി വരികയായിരുന്നു ധീരജ് സിംഗ്.

കാനഡയിൽ നിന്നും സ്പെയിനിൽ നിന്നുമൊക്കെ ലോകകപ്പിന് ശേഷം ധീരജിന് ഓഫറുകൾ വന്നെങ്കിലും താരം മതർവെൽ എഫ് സി തിരഞ്ഞെടുക്കുക ആയിരുന്നു. മൂന്നാഴ്ച ആകും ധീരജിന്റെ സ്കോട്ലാന്റിലെ ട്രയൽസ്. അതിനു ശേഷം ക്ലബ് അധികൃതർക്ക് ഇഷ്ടപ്പെടുക ആണെങ്കിൽ താരത്തെ നിലനിർത്തും.

നേരത്തെ എ ഐ എഫ് എഫ്ഫുമായുള്ള കരാർ ധീരജ് അവസാനിപ്പിച്ചിരുന്നു. താരം വിദേശത്തേക്ക് പോകുന്നതിനെ ഇന്ത്യൻ അണ്ടർ 17 കോച്ച് ഡി മാറ്റോസ് വിമർശിക്കുകയും ചെയ്തിരുന്നു. എങ്കിലും സ്കോട്ലാൻഡിൽ തന്റെ മികവ് ധീരജ് തെളിയിക്കും എന്നും തന്നെയാണ് ഫുട്ബോൾ പ്രേമികൾ വിശ്വസിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement