ശതകവുമായി അസ്നോഡ്കര്‍, തമിഴ്നാടിനെ അട്ടിമറിച്ച് ഗോവ

- Advertisement -

ശക്തരായ തമിഴ്നാടിനെതിരെ 4 വിക്കറ്റ് വിജയം സ്വന്തമാക്കി ഗോവ. തമിഴ്നാടിന്റെ 210 റണ്‍സ് 46.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ഗോവയ്ക്ക് തുണയായത് സ്വപ്നില്‍ അസ്നോഡ്കറുടെ ശതകമാണ്(103). അസ്നോഡ്ക്കറിനൊപ്പം നായകന്‍ സഗുണ്‍ കമത്തും(38) ചേര്‍ന്നപ്പോള്‍ അനായാസ വിജയത്തിലേക്ക് കുതിക്കുമെന്ന് ഗോവ കരുതിയെങ്കിലും അവസാനം വിക്കറ്റുകള്‍ തുടരെ വീണത് ഗോവന്‍ ക്യാമ്പില്‍ പരിഭ്രാന്തി പരത്തി. എന്നിരുന്നാലും നേടേണ്ടത് ചെറിയ സ്കോറായതിനാല്‍ കൂടുതല്‍ നഷ്ടമില്ലാതെ ഗോവയ്ക്ക് വിജയമുറപ്പിക്കാനായി. അശ്വിന്‍ പത്തോവറില്‍ 30 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് കൗശിക് ഗാന്ധി(43), മുരളി വിജയ്(51), ബാബ അപരാജിത്(52) എന്നിവരുടെ മികവില്‍ വലിയ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചുവെങ്കിലും ആര്‍ക്കും മികച്ച തുടക്കം തുടര്‍ന്ന് കൊണ്ട് പോകുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ടീം 48.5 ഓവറില്‍ 210 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഗോവയ്ക്കായി ദര്‍ഷന്‍ മിസാല്‍, ശ്രീനിവാസ് ഫാഡ്ടേ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement