ഫ്രഞ്ച് ദേശീയ ടീം ദെശാമ്പ്സുമായുള്ള കരാർ പുതുക്കി

- Advertisement -

ലോകകപ്പ് ജേതാവ് ദിദിയെ ദെശാമ്പ്സുമായുള്ള കരാർ ഫ്രാൻസ് ദേശീയ ഫുട്‌ബോൾ ടീം പുതുക്കി. ഇതോടെ 2022 വരെ മുൻ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ അദ്ദേഹം ഫ്രഞ്ച് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കും എന്നുറപ്പായി. ഫ്രഞ്ച് ദേശീയ ടീം അദ്ദേഹത്തിന് കീഴിൽ തുടരുന്ന മികച്ച പ്രകടനമാണ്‌ പുതിയ കരാറിൽ അവസാനിച്ചത്.

1998 ൽ കളിക്കാരനായും 2018 ൽ പരിശീലകനായും ലോകകപ്പ് നേടിയദെശാമ്പ്സ് 2012 ലാണ് ഫ്രാൻസ് ദേശീയ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. 2016 യൂറോ കപ്പ് ഫൈനലിൽ ടീമിനെ എത്തിച്ച അദ്ദേഹം 2018 ൽ ക്രോയേഷ്യയെ വീഴ്ത്തിയാണ് ലോകകപ്പ് സ്വന്തമാക്കിയത്. മുൻപ് കളിക്കാരനായിരിക്കെ യുവന്റസ്, ചെൽസി, നാന്റസ്, മാർസെ, വലൻസിയ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement