സിംബാബ്‍വേയ്ക്ക് സഹായം അനുവദിച്ച് ഐസിസി

സിംബാബ്‍വേ ക്രിക്കറ്റിനു കൂടുതല്‍ ഫണ്ടുകള്‍ അനുവദിച്ചുവെന്ന കാര്യം സ്ഥിതീകരിച്ച് ഐസിസി. താരങ്ങള്‍ക്കുള്ള വേതനങ്ങള്‍ നല്‍കുവാനായിയാണ് ഈ പണം നല്‍കിയിരിക്കുന്നത്. സിംബാബ്‍വേ ക്രിക്കറ്റ് പുറത്തിറക്കിയ മാധ്യമക്കുറിപ്പിലൂടെയാണ് പണം ലഭിച്ച കാര്യം വ്യക്തമാക്കിയത്. പിന്നീട് ഐസിസി ഇത് സ്ഥിതീകരിക്കുകയും ചെയ്തു. പണം ചെലവഴിക്കുന്നതിന്റെ വിവരങ്ങളെക്കുറിച്ചുള്ള വ്യക്തത വഴിയെ മാത്രമേ ഐസിസി പുറത്ത് വിടുകയുള്ളു.

സിംബാബ്‍വേയുടെ കഴിഞ്ഞ രണ്ട് പരമ്പരകളിലും പ്രധാന താരങ്ങളിലാതെയാണ് ടീം കളിക്കാനിറങ്ങിയത്. അഞ്ചോളം പ്രധാന താരങ്ങള്‍ തങ്ങള്‍ക്ക് കിട്ടുവാനുള്ള പണം ലഭിക്കുന്നത് വരെ ടീം തിരഞ്ഞെടുപ്പില്‍ തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. താരങ്ങള്‍ നല്‍കിയ അവസാന തീയ്യതിയ്ക്കുള്ളില്‍ പൈസ നല്‍കുവാന്‍ സാധിക്കാതെ വന്നതോടെയാണ് ഇത്.

സെപ്റ്റംബറില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയുമായുള്ള പരിമിത ഓവര്‍ മത്സരങ്ങളില്‍ മുഴുവന്‍ ടീമിനെ ഇറക്കാനാകുമെന്നാവും ഇപ്പോള്‍ സിംബാബ്‍േവ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെച്ചപ്പെട്ട പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്സ്, എന്നിട്ടും ജിറോണയ്ക്ക് അഞ്ചു ഗോൾ ജയം
Next articleപ്രീസീസൺ ലാമ്പാർഡിന്റെ ഡെർബി കൗണ്ടിയോട് വോൾവ്സ് പരാജയപ്പെട്ടു