ഡക്ലൻ റൈസ് ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്ന് പിന്മാറി

20211111 121350

ഇംഗ്ലണ്ടിന്റെ ഒന്നാം ചോയിസ് മിഡ്ഫീൽഡർ ആയ് ഡെക്ലൻ റൈസ് ഈ ഇന്റർ നാഷണൽ ബ്രേക്കിൽ ടീമിനൊപ്പം ഉണ്ടാകില്ല. അൽബേനിയയ്ക്കും സാൻ മറിനോയ്‌ക്കുമെതിരായ വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ഡെക്ലാൻ റൈസ് പിന്മാറിയതായി ടീം അറിയിച്ചു. തിങ്കളാഴ്ച ക്യാമ്പിൽ റിപ്പോർട്ട് ചെയ്തെങ്കിലും ക്ഷീണം അനുഭവപ്പെട്ട കാരണം പരിശീലനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഡക്ലൻ റൈസിന് പകരം ആരെയും സ്ക്വാഡിലേക്ക് എടുക്കില്ല എന്ന് ഇംഗ്ലണ്ട് അറിയിച്ചു.

ഈ ഇന്റർ നാഷണൽ ബ്രേക്കിൽ നാലു പോയിന്റ് നേടിയാൽ ഇംഗ്ലണ്ടിന് ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പിക്കാം. ലൂക് ഷോ, മേസൺ മൗണ്ട് എന്നിവരും സ്ക്വാഡിൽ ഉണ്ടെങ്കിലും ഇതുവരെ ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല.

Previous articleപാകിസ്താന് വൻ തിരിച്ചടി, റിസ്വാനും മാലിക്കും സെമിയിൽ കളിച്ചേക്കില്ല
Next article“ബെൽജിയത്തിലേക്ക് ഇപ്പോൾ തിരിച്ചു പോകില്ല, നാപോളിയിൽ സന്തോഷവാൻ”