പാകിസ്താന് വൻ തിരിച്ചടി, റിസ്വാനും മാലിക്കും സെമിയിൽ കളിച്ചേക്കില്ല

20211111 111345

പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇപ്പോൾ വരുന്ന വാർത്തകൾ. അവരുടെ ഓപ്പണർ മുഹമ്മദ് റിസ്വാനും മധ്യനിര ബാറ്റ്സ്മാൻ ഷൊയ്ബ് മാലിക്കും ഓസ്ട്രേലിയക്ക് എതിരായ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഉണ്ടായേക്കില്ല. ഇരുവർക്കും പനി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. മാലിക്കും റിസ്വാനും സെമിഫൈനലിന്റെ തലേന്ന് പനി കാരണം പരിശീലനത്തിന് വന്നില്ല. ഇരുവർക്കും കൊവിഡ്-19 പരിശോധന നെഗറ്റീവായെങ്കിലും ഡോക്ടർ വിശ്രമം നിർദ്ദേശിച്ചിരിക്കുക ആണ്.

റിസ്വാനും മാലിക്കും പാകിസ്ഥാനു വേണ്ടി ഈ ലോകകപ്പിൽ ഇതുവരെ ഗംഭീരമായി ബാറ്റു ചെയ്തിരുന്നു. ഓപ്പണർ റിസ്‌വാൻ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 214 റൺസ് നേടിയിട്ടുണ്ട്. മാലിക് സ്കോട്ട്ലൻഡിനെതിരെ വെറും 18 പന്തിൽ 50 റൺസാണ് അടിച്ചുകൂട്ടിയിരുന്നത്.

Previous articleദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരികെ എത്തി വെയിന്‍ പാര്‍ണൽ
Next articleഡക്ലൻ റൈസ് ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്ന് പിന്മാറി