“ബെൽജിയത്തിലേക്ക് ഇപ്പോൾ തിരിച്ചു പോകില്ല, നാപോളിയിൽ സന്തോഷവാൻ”

Img 20211111 122259

ബെൽജിയത്തിലേക്ക് മെർടൻസ് തിരികെ പോകും എന്നുള്ള അഭ്യൂഹങ്ങളെ തള്ളി നാപോളി താരം രംഗത്ത്. “ഫുട്‌ബോളിൽ ഒരിക്കലും എന്ന് നിങ്ങൾക്ക് ഒരിക്കലും പറയാനാവില്ല, പക്ഷേ നാപോളിയിൽ ഞാൻ വളരെ സന്തോഷവാനാണ്.” മെർടൻസ് മാധ്യമങ്ങളോട് പറഞ്ഞു. മെർടൻസ് നാപോളിയിൽ കരാർ പുതുക്കും എന്ന സൂചന ആയിട്ടാണ് ഫുട്ബോൾ നിരീക്ഷകർ ഈ പ്രസ്താവനയെ കണക്കാകുന്നത്.

368 മത്സരങ്ങളിൽ നിന്ന് 136 ഗോളുകളും 87 അസിസ്റ്റുകളും നാപോളിക്ക് ആയി നേടിയ മെർട്ടൻസ് ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌കോററാണ്. മെർടൻസുന്റെ കരാർ 2022 ജൂൺ വരെയാണ് ഉള്ളത്.ഒരു സീസണിലേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥ കരാറിലുണ്ട്.

Previous articleഡക്ലൻ റൈസ് ഇംഗ്ലണ്ട് സ്ക്വാഡിൽ നിന്ന് പിന്മാറി
Next articleരണ്ടാം ഏകദിനത്തിൽ കരുതുറ്റ ബൗളിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍, വിന്‍ഡീസ് 153 റൺസിന് ഓള്‍ഔട്ട്