ബ്രൈറ്റൺ പരിശീലകൻ റൊബേർട്ടോ ഡി സെർബി ഇനി ഫ്രാൻസിൽ. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്സെ ഡി സെർബിയെ സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഈ കഴിഞ്ഞ സീസൺ അവസാനം റോബർട്ടോ ഡി സെർബി ബ്രൈറ്റൺ വിടും എന്ന് അറിയിച്ചിരുന്നു. ഡി സെർബിയെ സ്വന്തമാക്കാൻ മാഴ്സെ 6 മില്യൺ ബ്രൈറ്റണ് നൽകും.
ഗ്രഹാം പോട്ടർ ചെൽസിയിലേക്ക് പോയതിനെത്തുടർന്ന് 2022 സെപ്റ്റംബറിൽ ആയിരുന്നു ഡി സെർബി ബ്രൈറ്റണിൽ എത്തിയത്. ഡി സെർബിക്ക് കീഴിൽ ഗംഭീരമായ അറ്റാക്കിംഗ് ഫുട്ബോൾ കളിച്ച് മികച്ച റിസൾട്ട് നേടാൻ ബ്രൈറ്റണായിരുന്നു. എന്നാൽ ഈ കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ബ്രൈറ്റൺ ഏറെ ബുദ്ധിമുട്ടിയിരുന്നു. ബയേൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളുമായി ഡി സെർബി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.