കെവിൻ ഡി ബ്രൂയ്‌നിന്റെ ആദ്യ പകുതിയിലെ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് വോൾവ്സിനെതിരെ 1-0nte വിജയം സമ്മാനിച്ചു. ഈ വിജയത്തോടെ സിറ്റി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു, ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള അവരുടെ സാധ്യത ഇതോടെ വർദ്ധിപ്പിച്ചു.
പത്ത് വർഷത്തെ സേവനത്തിന് ശേഷം ഈ സീസണോടെ ക്ലബ് വിടുന്ന ഡി ബ്രൂയ്‌നിന്റെ ഹോം ഗ്രൗണ്ടിലെ അവസാന മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്.

35-ാം മിനിറ്റിൽ ഇൽകായ് ഗുണ്ടോഗനും ജെറമി ഡോകുവും ഉൾപ്പെട്ട മികച്ച മുന്നേറ്റത്തിനൊടുവിൽ ആണ് ഡി ബ്രൂയ്‌ൻ പന്ത് വലയിലെത്തിച്ചത്.
എല്ലാ മത്സരങ്ങളിലും സിറ്റിയുടെ തുടർച്ചയായ അഞ്ചാം വിജയമാണ് ഇത്.. മൂന്ന് മത്സരങ്ങൾ ശേഷിക്കെ, ആറാം സ്ഥാനത്തുള്ള നോട്ടിംഗ്ഹാം ഫോറസ്റ്റിനെക്കാൾ നാല് പോയിന്റ് ലീഡ് അവർക്കുണ്ട്. ഫോറസ്റ്റിന് ഒരു മത്സരം ബാക്കിയുണ്ട്.