യൂറോപ്യൻ ഫുട്ബോൾ കാണുന്ന മലയാളികളുൾപ്പെട്ട പ്രേക്ഷർക്ക് ഇനി ഉറക്കം നേരത്തെ ആക്കാം. യൂറോപ്പിൽ ഡേ ലൈറ്റ് സേവിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇതോടെ ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം ഒരു മണിക്കൂർ മുന്നോട്ട് പിറകോട്ട് ആകും. ഇതോടെ യൂറോപ്പിലെ ഫുട്ബോൾ കിക്കോഫുകൾ ഇനി ഒരു മണിക്കൂർ പിറകിലേക്ക് വരും . ഇനി ഒക്ടോബർ അവസാനവാരം വരെ ഫുട്ബോൾ പ്രേമികൾക്ക് യൂറോപ്യൻ രാത്രികാല ഫുട്ബോളുകൾ നേരത്തെ തന്നെ എത്തും.
എല്ലാ വർഷവും മാർച്ച് അവസാന വാരം മുതൽ ഒക്ടോബർ അവസാന വാരം വരെയാണ് ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം മാറുന്നത്. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള യൂറോപ്യൻ ഫുട്ബോൾ പ്രേമികൾക്കാണ് ഇതേറ്റവും പ്രശ്നം ആയിരുന്നത്. ഇന്നലെ വരെ പുലർച്ചെ 1.30ന് കിക്കോഫ് കണ്ടവർക്ക് ആ മത്സരങ്ങൾ ഇനി 12.30നു തന്നെ കാണാൻ പറ്റും. അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുന്ന ക്ലബ് ഫുട്ബോളിലെ കിക്കോഫുകളെ ആകും ഇതേറ്റവും സഹായിക്കുക. ക്ലബ് ഫുട്ബോൾ പ്രേമികൾ അവസാന മാസങ്ങളിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കഴിഞ്ഞ് ഉറങ്ങുമ്പോൾ ഇന്ത്യൻ സമയം പുലർച്ചെ നാലു മണി ഒക്കെ ആകുമായിരുന്നു. ഡേൽ ലൈറ്റ് സമയമാറ്റം എന്ന് ഇന്ന് മുതലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ കാണാൻ ആകും.