ഫലസ്ഥീൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായി ഫലസ്ഥീൻ സ്ട്രൈക്കർ ഡാനി ഷാഹിൻ മാറി. ഇന്നലെ ഈജിപ്ത് ക്ലബായ പിരമിഡ്സ് എഫ് സിയുമായി കരാറിൽ എത്തിയതോടെയാണ് ഷാഹിൻ ഈ നേട്ടത്തിൽ എത്തിയത്. ഏകദേശം 3.5 മില്യണാണ് ഷാഹിൻ ഒരു വർഷത്തിൽ പിരമിഡ് എഫ് സിയിൽ നിന്ന് സമ്പാദിക്കുക.
ജർമ്മനിയിലാണ് ഷാഹിൻ വളർന്നത് എങ്കിലും ഫലസ്തീനിയാണ് ഷാഹിന്റെ പിതാവ്. അതുകൊണ്ട് തന്നെ അണ്ടർ 21 അണ്ടർ 19 വിഭാഗത്തിൽ ജർമ്മനിയെ പ്രതിനിധീകരിച്ച ഷാഹിൻ പിന്നീട് ഫലസ്ഥീൻ ടീമിലേക്ക് മാറുകയായിരുന്നു. പിരിമിഡ് എഫ് സിയുടെ സീസണിലെ പതിമൂന്നാം സൈനിംഗാണിത്. പുതിയ ഉടമകൾ പിരമിഡ് എഫ് സി ഏറ്റെടുത്തതാണ് വൻ തുക ക്ലബ് മുടക്കാൻ കാരണം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial