ഗോളടിച്ച് കൊണ്ട് ഡാനി ആൽവസ് ബ്രസീലിൽ ഗംഭീര അരങ്ങേറ്റം!!

Newsroom

പി എസ് ജി വിട്ട റൈറ്റ് ബാക്ക് ഡാനി ആൽവസിന് ബ്രസീലിൽ ഗംഭീര തുടക്കം. ബ്രസീൽ ക്ലബായ സാവോ പോളോയ്ക്കായി ഇന്ന് അരങ്ങേറിയ താരം വിജയഗോളുമായാണ് തിളങ്ങിയത്. ഇന്നലെ സിയേറയെ‌ നേരിട്ട സാവോ പോളോ ഏക ഗോളിന് ജയിച്ചപ്പോൾ ആ ഗോളിന്റെ ഉടമയായത് ആൽവസ് ആണ്.

ഇപ്പോൾ ബ്രസീലിയൻ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള സാവോ പോളോ ആൽവസിന്റെ വരവോടെ മുന്നോട്ടേക്ക് പോകും എന്ന പ്രതീക്ഷ ശക്തിയാക്കുന്നത് ആയിരുന്നു 36കാരന്റെ ഇന്നത്തെ പ്രകടനം. മൂന്ന് വർഷത്തെ കരാറിലാണ് ആൽവേസ് ഇപ്പോൾ സാവോ പോളോയിൽ എത്തിയിരിക്കുന്നത്.