ലണ്ടൻ: പ്രതിരോധ താരം ക്രിസ്റ്റ്യൻ ‘കൂട്ടി’ റൊമേറോയെ ടോട്ടനം ഹോട്ട്സ്പറിൻ്റെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഹ്യുങ്-മിൻ സോൺ ക്ലബ് വിട്ടതിനാൽ വൈസ് ക്യാപ്റ്റനായിരുന്ന റൊമേറോ ആകും ഇനി ടീമിനെ നയിക്കുക. തോമസ് ഫ്രാങ്ക് ആണ് ഈ നിർണായക തീരുമാനം എടുത്തത്.

2021-ൽ ടോട്ടനത്തിലെത്തിയ റൊമേറോ, ചുരുങ്ങിയ കാലംകൊണ്ട് ടീമിൻ്റെ പ്രതിരോധത്തിലെ അവിഭാജ്യ ഘടകമായി മാറി. കഴിഞ്ഞ സീസണിൽ ടോട്ടനം യൂറോപ്പ ലീഗ് കിരീടം നേടിയപ്പോൾ റൊമേറോ നിർണായക പങ്ക് വഹിച്ചിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ പരിശീലകനായ തോമസ് ഫ്രാങ്ക് തുടക്കം മുതൽ തന്നെ റൊമേറോയെ പ്രധാന ലീഡറായി കണ്ടിരുന്നു. പ്രീ-സീസൺ മത്സരങ്ങളിൽ ഇരുവരും തമ്മിലുള്ള മികച്ച ബന്ധം പ്രകടമായിരുന്നു. റൊമേറോ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും, ക്ലബ്ബ് അത്തരം നീക്കങ്ങൾക്കൊന്നും പ്രാധാന്യം നൽകിയിരുന്നില്ല.