സിഎസ്എൽ കേരള 2025: ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങൾ നാളെ ആരംഭിക്കും

Newsroom

Picsart 25 08 11 19 53 00 684

കോഴിക്കോട്: കോളേജ് സ്പോർട്സ് ലീഗ് ( സി എസ് എൽ 2025) ഫുടബോൾ സൂപ്പർ ലീഗ് മത്സരങ്ങൾ ഈ മാസം 12ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുടബോൾ ഗ്രൗണ്ടിൽ ആരംഭിക്കും. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച മത്സരങ്ങളാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. എം വി എസ് കെ വി എം സോക്കർ, മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി, മഹാരാജാസ് സ്ട്രൈക്കേഴ്സ്, സമോറിയൻസ് എന്നീ ടീമുകളാണ് സൂപ്പർ ലീഗിൽ മത്സരിക്കുന്നത്.

12നു നടക്കുന്ന ആദ്യമത്സരത്തിൽ എം വി എസ് കെ വി എം സോക്കർ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയെ നേരിടും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് മത്സരം. വൈകിട്ട് നാല് മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മഹാരാജാസ് സ്ട്രൈക്കേഴ്സ് സമോറിയൻസുമായി ഏറ്റുമുട്ടും.

13-ന് സമോറിയന്‍സും മാർ അത്തനേഷ്യസും തമ്മിലും എം വി എസ് കെ വി എമ്മും മഹാരാജാസ് സ്ട്രൈക്കേഴ്സും തമ്മിലും ഏറ്റുമുട്ടും. 14 നടക്കുന്ന മത്സരങ്ങളിൽ മഹാരാജാസ് സ്ട്രൈക്കേഴ്‌സ് അത്തനേഷ്യസിനേയും എംഇഎസ് കെ വി എം സമോറിയൻസിനെയും നേരിടും. സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം ആയിരിക്കും ജേതാക്കൾ.