ക്രൊയേഷ്യൻ ക്യാപ്റ്റൻ ആയ ലുക മോഡ്രിച് ഇന്നത്തെ മത്സരത്തോടെ ക്രൊയേഷ്യൻ ജേഴ്സിയിൽ ചരിത്രം കുറിച്ചു. ഇന്ന് സൈപ്രസിന് എതിരായ മത്സരത്തോടെ ക്രൊയേഷ്യൻ ജേഴ്സിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മോഡ്രിച് മാറി. മോഡ്രിചിന്റെ ക്രൊയേഷ്യ ജേഴ്സിയിലെ 135ആം മത്സരമായിരുന്നു ഇത്. ക്രൊയേഷ്യൻ താരം ഡരിഹോ സർനയുടെ 134 മത്സരങ്ങളുടെ റെക്കോർഡാണ് മോഡ്രിച് മറികടന്നത്. 2006 മുതൽ ക്രൊയേഷ്യൻ ജേഴ്സിയിൽ കളിക്കുന്ന താരമാണ് മോഡ്രിച്. കഴിഞ്ഞ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായതാണ് മോഡ്രിചിന്റെ ക്രൊയേഷ്യൻ ജേഴ്സിയിലെ ഏറ്റവും വലിയ നേട്ടം.