ഗോകുലം ഫുട്ബോൾ ക്ലബിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഐ ലീഗ് കിരീടം നേടിയ ഗോകുലം ഫുട്ബോൾ ക്ലബിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യമായാണ് ഒരു കേരള ക്ലബ് ഐ ലീഗ് കിരീടം നേടുന്നത്. മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ ടീമിനും പരിശീലകർക്കും അഭിനന്ദനങ്ങൾ എന്നും ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഇന്ന് ലീഗിന്റെ അവസാന ദിവസം ട്രാവു എഫ് സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോകുലം കേരള കിരീടം ഉറപ്പിച്ചത്. 15 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായാണ് ഗോകുലം ലീഗിൽ ഒന്നാമത് എത്തിയത്. 29 പോയിന്റു തന്നെ ഉണ്ടായിരുന്ന ചർച്ച ബ്രദേഴ്സിനെ Head to headൽ ഗോകുലം കേരള മറികടന്നത്.