പരിക്ക് സാരമുള്ളതല്ല, റൊണാൾഡോ പോർച്ചുഗലിനായി കളിക്കും

20201013 200629
- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർക്ക് ആശ്വസിക്കാം. താരത്തിനേറ്റ പരിക്ക് സാരമുള്ളതല്ല. ലാസിയോക്ക് എതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ റൊണാൾഡോ സബായി കളം വിട്ടത് ആരാധകർക്ക് ആശങ്ക നൽകിയിരുന്നു. എന്നാൽ ഇന്നലെ പോർച്ചുഗൽ ദേശീയ ടീമിനൊപ്പം ചേർന്ന റൊണാൾഡോ പരിശോധനകൾക്ക് ശേഷ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി.

പരിക്ക് സാരമുള്ളതല്ല എന്നും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റൊണാൾഡോ വിട്ടു നിൽക്കില്ല എന്നും പോർച്ചുഗൽ അറിയിച്ചു. അൻഡോറ, ഫ്രാൻസ്, ക്രൊയേഷ്യ എന്നിവർക്ക് എതിരെ ആണ് പോർച്ചുഗൽ കളിക്കേണ്ടത്. അൻഡോറയ്ക്ക് എതിരായ മത്സരത്തിൽ റൊണാൾഡോക്ക് വിശ്രമം നൽകും. ബാക്കി രണ്ട് വലിയ മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കും.

Advertisement