എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനായി താൻ തന്നെയാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. എൽ ചിരിൻഗിറ്റോയോട് സംസാരിച്ച പോർച്ചുഗീസ് സൂപ്പർസ്റ്റാർ, ചരിത്രത്തിലെ ഒരു കളിക്കാരനും തന്നെക്കാൾ പൂർണ്ണനൻ അല്ലാ എന്ന് ഉറപ്പിച്ചു പറഞ്ഞു.
“ഞാൻ എക്കാലത്തെയും മികച്ച കളിക്കാരനാണ്, ഞാൻ അത് വിശ്വസിക്കുന്നു,” റൊണാൾഡോ പറഞ്ഞു. “ഞാൻ വേഗതയുള്ളവനാണ്, ഞാൻ ശക്തനാണ്, ഞാൻ എന്റെ ഹെഡ്ഡറിലൂടെയും ഇടതു കാൽ കൊണ്ടും ഗോൾ നേടുന്നു, എന്നെക്കാൾ പൂർണ്ണനായ ആരും ഇതുവരെ ഫുട്ബോളിൽ ഉണ്ടായിട്ടില്ല.” അദ്ദേഹം പറഞ്ഞു.
1,000 ഗോളുകൾ നേടുന്നത് തന്റെ ആശങ്കയല്ല എന്നും റൊണാൾഡോ പറഞ്ഞു. “ഞാൻ 920, 925 ഗോളുകളിൽ ആണ് കരിയർ അവസാനിപ്പിക്കുന്നത് എങ്കിലും… അത് എനിക്ക് പ്രശ്നമല്ല. ചരിത്രത്തിലെ ഏറ്റവും മികച്ച ആളാണ് ഞാൻ. ഞാൻ 1,000 ഗോളുകൾ നേടിയാൽ, കൊള്ളാം. ഇല്ലെങ്കിൽ, അതും കുഴപ്പമില്ല. കണക്കുകൾ കള്ളം പറയില്ല” – അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ ഇതിഹാസങ്ങളുടെ കാര്യത്തിൽ ആരാധകർക്ക് വ്യത്യസ്ത മുൻഗണനകൾ ഉണ്ടായിരിക്കാമെന്നും റൊണാൾഡോ സമ്മതിച്ചു. “നിങ്ങൾക്ക് പെലെ, മെസ്സി, മറഡോണ എന്നിവരെ ഇഷ്ടപ്പെടാം, ഞാൻ അത് മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ ക്രിസ്റ്റ്യാനോ എല്ലാം തികഞ്ഞ കളിക്കാരനല്ല എന്ന് പറയുന്നത് ഒരു നുണയാണ്.”