രമേശ് പവാറിനെ വീണ്ടും കോച്ചായി നിയമിച്ച് ബിസിസിഐ

ഇന്ത്യന്‍ സീനിയര്‍ വനിത ടീമിന്റെ കോച്ചായി വീണ്ടും രമേശ് പവാര്‍. ഡബ്ല്യു വി രാമന്റെ കാലാവധി മാര്‍ച്ച് 2021ല്‍ അവസാനിച്ച ശേഷം പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. 35 അപേക്ഷകള്‍ ഇതിനായി ലഭിച്ചുവെന്നാണ് അറിയുന്നത്. ഇതില്‍ എട്ട് പേരെയാണ് അഭിമുഖത്തിനായി മദന്‍ ലാല്‍ നയിച്ച ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി തിരഞ്ഞെടുത്തത്.

ഇവരില്‍ നാല് വീതം സ്ത്രീകളും പുരുഷന്മാരുമാണുണ്ടായിരുന്നത്. അതില്‍ തന്നെ നിലവിലെ കോച്ച് ഡബ്ല്യുവി രാമനും രമേഷ് പവാറും മുന്‍ ഇന്ത്യന്‍ താരങ്ങളായ അജയ് രാത്ര, ഹൃഷികേഷ് കനിത്കറും ഉള്‍പ്പെടുന്നു. സുമന്‍ ശര്‍മ്മ, ഹേമലത കാല എന്നിവരെ കൂടാതെ മമത മാബെന്‍, ദേവിക വൈദ്യ എന്നിവരും അഭിമുഖത്തിനായി ക്ഷണിക്കപ്പെട്ടവരില്‍ ഉണ്ടായിരുന്നു.

മിത്താലി രാജുമായുള്ള അഭിപ്രായ വ്യത്യാസത്തിന് ശേഷം രമേശ് പവാറിന്റെ കോച്ചിംഗ് സ്ഥാനം നഷ്ടമായത്. ഇന്ത്യയുടെ 2018 ടി20 ലോകകപ്പിലെ സെമിയിലെ തോല്‍വിയ്ക്ക് ശേഷം രമേശ് പവാറിന്റെ സ്ഥാനം തെറിക്കുകയായിരുന്നു. ഇന്ത്യയെ തുടര്‍ച്ചയായ 14 ടി20 വിജയത്തിലേക്കും 2018 ടി20 ലോകകപ്പിലേക്കും നയിച്ചത് രമേശിന്റെ കോച്ചിംഗ് കാലത്താണെന്ന് ബിസിസിഐ തങ്ങളുടെ മീഡിയ റിലീസില്‍ പറഞ്ഞു.

അടുത്തിടെ മുംബൈയെ വിജയ് ഹസാരെ കിരീടത്തിലേക്ക് നയിച്ചതും പവാര്‍ ആയിരുന്നുവെന്നും റീലിസില്‍ സൂചിപ്പിച്ചു.

Previous articleക്രിസ്റ്റ്യാനോ റൊണാൾഡോയോട് സ്പോർടിങിനായി കളിക്കാൻ ആവശ്യപ്പെടും എന്ന് അമ്മ
Next articleലിവർപൂൾ വലിയ ട്രാൻസ്ഫറുകൾ നടത്തില്ല എന്ന് ക്ലോപ്പ്