റൊണാൾഡോ ബെർണാബുവിൽ തിരിച്ചെത്തുന്നു, കൂടെ മെസ്സിയും

- Advertisement -

കോപ്പ ലിബർട്ടഡോസ് ഫൈനൽ കാണാൻ മെസ്സിയും റൊണാൾഡോയും സാന്റിയാഗോ ബെർണാബുവിൽ എത്തും. ഇരുവർക്കും ഫൈനൽ കാണാനുള്ള ക്ഷണം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ബെർണാബുവിൽ ഒരേ സ്റ്റാന്റിൽ അടുത്തടുത്തായിട്ടായിരിക്കും ഒരുവരും ഇരിക്കുക. ഞാഴറാഴ്ചയാണ് റിവർ പ്ളേട്ടും ബോക്ക ജൂനിയേഴ്സും തമ്മിലുള്ള കോപ്പ ലിബർട്ടഡോസ് ഫൈനൽ ബെർണാബുവിൽ അരങ്ങേറുന്നത്.

സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷന്റെയും സപാനിഷ്‌ ഫുട്‌ബോൾ ഫെഡറേഷന്റെയും ക്ഷണിതാവായിട്ടാണ് ഇരുവരും ബെർണാബുവിലെ വി ഐ പി സ്റ്റാൻഡിൽ എത്തുക. മെസ്സിക്ക് ശനിയാഴ്ച്ച എസ്പാനിയൊളിന് എതിരെയും റൊണാൾഡോക്ക് വെള്ളിയാഴ്ച്ച ഇന്റർ മിലാന് എതിരെയുമാണ് കളി. അതുകൊണ്ട് തന്നെ മത്സരം കാണാൻ എത്തുക എന്നത് ഇരുവർക്കും പ്രയാസകരമാവില്ല.

Advertisement