കോസ്റ്ററിക്ക പരിശീലകൻ ആയിരുന്ന ഗുസ്താവോ മാറ്റോസാസ് തന്റെ പരിശീലക സ്ഥാനം രാജിവെച്ചു. വിചിത്രമായ കാരണം പറഞ്ഞാണ് ഗുസ്താവോയുടെ രാജി. രാജ്യാന്തര ടീമിനെ പരിശീലിപ്പിക്കുന്ന ഇത്ര വിരസമായ കാര്യമാണെന്ന് അറിഞ്ഞില്ല എന്നും ബോറഡി കാരണമാണ് രാജി എന്നും ഗുസ്താവോ പറഞ്ഞു. മുൻ ഉറുഗ്വേ ഇന്റർനാഷണൽ ഗുസ്താവോ മറ്റോസാസ് കഴിഞ്ഞ ലോകകപ്പിന് ശേഷം ആണ് കോസ്റ്ററികയുടെ പരിശീലകനായി എത്തിയത്. ലോകകപ്പിലെ മോശം പ്രകടനം കാരബ്ബം ഓസ്കാർ റമിരെസ് ജോലി വിട്ട ഒഴിവിലേക്ക് വന്ന ഗുസ്താവോ ആണ് അപ്രതീക്ഷിതമായി രാജിവെച്ചിരിക്കുന്നത്.
മുമ്പ് ക്ലബ് അമേരിക്കയുടെ പരിശീലകനായിട്ടുള്ള ആളാണ് ഗുസ്താവോ. 2014-15 കോൺകകാഫ് ചാമ്പ്യൻസ് ലീഗ് കിരീടം ക്ലബിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. മെക്സിക്കൻ ക്ലബായ ലിയോണിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ട് തവണ മെക്സിക്കൻ ലീഗും അദ്ദേഹത്തിന്റെ കീഴിൽ ലിയോൺ സ്വന്തമാക്കിരുന്നു. ക്ലബ് ഫുട്ബോളിലേക്ക് തിരികെ പോകാൻ ആണ് ഈ രാജി എന്നാണ് സൂചനകൾ ലഭിക്കുന്നത്.