“പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പിന്തുണച്ചിരുന്നു എങ്കിൽ ഒരുപാട് ലോക റെക്കോർഡ് തകർത്തേനെ”

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താന്റെ മുൻ സ്പിന്നർ ഡാനിഷ് കനേരിയ. ഒത്തുകളിച്ചതിനെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് ആജീവനാന്ത വിലക്ക് നേരിടുകയാണ് കനേരിയ ഇപ്പോൾ. താൻ ക്രിക്കറ്റിലേക്ക് തിരിച്ചുവരാതിരിക്കാൻ കാരണം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണെന്ന് കനേരിയ പറയുന്നു. ഇന്നലെ ട്വിറ്ററിലാണ് ആക്ഷേപവുമായി കനേരിയ എത്തിയത്.

ഒരു ക്രിക്കറ്റ് ചർച്ചയ്ക്ക് ഇടയിലാണ് താരം തന്റെ മനസ്സു തുറന്നത്. താൻ ക്രിക്കറ്റ് ഇതിഹാസം ലാറയെ അഞ്ചു തവണ പുറത്താക്കിയിട്ടുണ്ട്. അത് തന്റെ കഴിവ് ആണ് കാണിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എന്നെ പിന്തുണച്ചിരുന്നെങ്കിൽ ഒരുപാട് ലോക റെക്കോർഡുകൾ കരിയറിൽ താൻ തകർത്തേനെ എന്നും കനേരിയ പറഞ്ഞു.

Previous articleഇന്ത്യ – പാകിസ്ഥാൻ പരമ്പര വേണം, അക്തറിനെ പിന്തുണച്ച് അഫ്രീദി
Next article“ഇനിയും വീട്ടിൽ ഇരുന്ന് എന്തു ചെയ്യുമെന്ന് അറിയില്ല”