ആരാധകർ അതിരുകടക്കരുത്, ലാസിയോ ഫാൻസിനോട് അപേക്ഷയുമായി ക്ലബ്ബ് പ്രസിഡന്റ്

ആരാധകർ അതിരുകടക്കരുതെന്ന് അപേക്ഷയുമായി ലാസിയോ ക്ലബ്ബ് പ്രസിഡന്റ് ക്ലൗഡിയോ ലോലിറ്റോ. കോപ്പ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ ആണ് ലാസിയോ നേരിടുക. ഇതിന് മുന്നോടിയായാണ് ആരാധകരോട് ഇത്തരമൊരു അപേക്ഷയുമായി ലാസിയോ ക്ലബ്ബ് പ്രസിഡന്റ് തന്നെ രംഗത്തെതിയിരിക്കുന്നത്.

കിരീടം നേടുകയാണ് ലക്ഷ്യമെന്നും അതിനായി ലാസിയോ താരങ്ങളും മാനേജ്മെന്റും ശ്രമിക്കുന്നുണ്ടെന്നും അതിനായി പൂർണപിന്തുണ ആരാധകരുടെ ഭാഗത്ത് നിന്ന് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റലിയിൽ കുപ്രസിദ്ധമായ ആരാധകക്കൂട്ടമാണ് ലാസിയോയ്ക്കുള്ളത്. മോശം പ്രകടനം ഉണ്ടായതിനെ തുടർന്ന് താരങ്ങൾക്കും മാനേജ്മെന്റിനെതിരെയും ശക്തമായ പ്രതിഷേധം ലാസിയോ ഉയർത്തിയിരുന്നു. 2004 മുതൽ ലാസിയോ പ്രസിഡന്റാണ് ക്ലൗഡിയോ ലോലിറ്റോ.